Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunnamkulam

Thrissur

കു​ന്നം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​ദി​നം

കു​ന്നം​കു​ളം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​ദി​ന​വും കു​ടും​ബ​കൂ​ട്ടാ​യ്മ സം​യു​ക്ത വാ​ർ​ഷി​ക​വും ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ ​ഡെ​യ്സ​ൻ മു​ണ്ടോ​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നം​കു​ളം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സൗ​മ്യ അ​നി​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദേ​വാ​ല​യ​ഗീ​ത​ങ്ങ​ളു​ടെ പ്ര​കാ​ശ​നം, കൈ​ക്കാ​ര​ൻ വ​ർ​ഗീ​സ് ആ​ല​പ്പാ​ട്ടി​നും കൈ​യെ​ഴു​ത്ത് പ്ര​തി​യു​ടെ പ്ര​കാ​ശ​നം കൈ​ക്കാ​ര​ൻ കെ.​എ​ൽ. ലോ​യ​ഡി​നും 2026 അ​ജ​പാ​ല​ന​പ​ദ്ധ​തി​യു​ടെ പ്ര​കാ​ശ​നം കൈ​ക്കാ​ര​ൻ ജോ​ഫി ജോ​സ​ഫി​നും ന​ൽ​കി മാ​ർ ബോ​സ്കോ പു​ത്തൂ​ർ നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി​വ​ർ​ഷ സ്മ​ര​ണ​യു​ടെ പ്ര​കാ​ശ​നം കൈ​ക്കാ​ര​ൻ വ​ർ​ഗീ​സ് ആ​ല​പ്പാ​ട്ടി​നും മാ​ർ ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്രം ഐ​എ​ഫ്എ സെ​ക്ര​ട്ട​റി വി.​സി. ജോ​സി​ക്കും ന​ൽ​കി ചെ​യ​ർ​പേ​ഴ്സ​ൻ സൗ​മ്യ അ​നി​ല​ൻ നി​ർ​വ​ഹി​ച്ചു.

മു​ൻ​സി​പ്പ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജി​ഷ​ബേ​ബി, എ​ച്ച്സി​സി കോ​ണ്‍​വെ​ന്‍റ് സു​പ്പീ​ര​യ​ർ സി​സ്റ്റ​ർ ബെ​ൻ​സി, കു​ടും​ബ​കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ലി​യോ​ണ്‍ ജോ​ർ​ജ്, ഭ​ക്ത​സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വീ​ന​ർ സി.​ഒ. ആ​ന്‍റ​ണി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​പോ​ൾ വി. ​ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സം​സ്ഥാ​ന-​ജി​ല്ല ത​ല​ത്തി​ലും, കെ​സി​ബി​സി അ​തി​രൂ​പ​താ​ത​ല​ത്തി​ലും അ​വാ​ർ​ഡ് നേ​ടി​യ​വ​രെ​യും ഇ​ട​വ​ക​യി​ൽ മി​ക​വു​തെ​ളി​യി​ച്ച​വ​രെ​യും ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ പാ​ക്ട് സ​മി​തി ക​ണ്‍​വീ​ന​ൽ എം.​എ​ൽ. മാ​ണി സ്വാ​ഗ​ത​വും കൈ​ക്കാ​ര​ൻ വ​ർ​ഗീ​സ് ആ​ല​പ്പാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up